District News
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ യൗസേപ്പിതാവിന്റേയും സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു. ഇന്നു നടക്കുന്ന തിരുനാൾ തിരുക്കർമങ്ങൾക്കും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ഡോ. തോമസ് വടക്കേമുളഞ്ഞനാൽ, ഫാ. ജോസഫ് കുമ്പുക്കൽ, ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ ഫാ. ജെറോം നടുവത്താനിയിൽ, ഫാ. സോമി ഇല്ലിക്കൽ, തലശേരി അതിരൂപതയിലേയും പേരാവൂർ ഇടവകയിലേയും നവ വൈദികർ, ഫാ. തോമസ് വടക്കേമുറി, ഫാ. തോമസ് കുഴിയാലിൽ, ഫാ. പ്രിയേഷ് കളരിമുറിയിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 26ന് വൈകുന്നേരം 6. 30ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം. 27ന് സെന്റ് ജോൺസ് യുപി സ്കൂൾ നവതി പൊതുസമ്മേളനം. 29ന് തൃശൂർ ആട്ടം കലാസമിതി തേക്കിൻകാട് ബാന്റിന്റെ മ്യൂസിക്കൽ ഫ്യൂഷൻ, 30 ന് ആൽമരം ബാന്റിന്റെ മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയും നടക്കും. പ്രധാന തിരുനാൾ ദിവസമായ 31ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ആഘോഷമായ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. വാദ്യ മേളങ്ങളുടെ ഫ്യൂഷനും ഉണ്ടാകും.
ഫെബ്രുവരി ഒന്നിന് ആഘോഷമായ വിശുദ്ധ കുർബാനക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും നടക്കും.
District News
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്കു കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ്് പി.കെ. ഇസ്മായേലാണ് 238 ാം നേർച്ചയ്ക്കു കൊടികയറ്റംനിർവഹിച്ചത്. പ്രാർഥനയ്ക്ക്ഖത്തീബ്കമറുദീൻബാദുഷ തങ്ങൾ നേതൃത്വംനൽകി. ചക്കരക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
തുടർന്ന് നേർച്ചയുടെ വരവ് അറിയിക്കുന്ന മുട്ടും വിളിക്ക് പള്ളി അങ്കണത്തിൽ തുടക്കമായി. നേർച്ച കഴിയുന്നതുവരെ പട്ടാമ്പി ഹുസൈന്റെ നേതൃത്വത്തിൽ മണത്തല - ചാവക്കാട് ദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും നേർച്ച വിളംബരമായി മുട്ടും വിളിക്കാർ എത്തും. 28, 29 തിയതി കളിലാണ് നേർച്ച ആഘോഷം.
സാമൂതിരി രാജാവിന്റെ പടനായകനായിരുന്ന നാലകത്ത്ചാന്ദിപുറത്ത് മർഹും ഹൈദ്രോസ് കുട്ടി മൂപ്പർ ശത്രു സൈന്യവുമായി ധീരമായി പോരാടി വീരചരമം പ്രാപിച്ചതിന്റെ ഓർമപുതുക്കലാണ് നേർച്ച ആഘോഷം. 29ന് രാവിലെ ഭക്തിപൂർവം കൊണ്ടുവരാനുള്ള താബൂത്ത് കൂട് അലങ്കാരത്തിനായി ആഘോഷപൂർവം കൊണ്ടു പോയി.
District News
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 17, 18 തീയതികളില്‍ ആഘോഷിക്കും.
ഇന്നലെ രാവിലെ നടന്ന കൊടിയേറ്റിന് വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കാര്‍മികത്വം വഹിച്ചു. ഇന്നു മുതൽ 15 വരെ ദിവസവും രാവിലെ ആറിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന, നൊവേന, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍, ഫാ. മാത്യു തയ്യില്‍, ഫാ. അഗസ്റ്റിന് തത്തപ്പള്ളി, ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും.
16ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സേവ്യര്‍ മുക്കുടിക്കാട്ടില്‍, 6.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശീര്‍വാദം-റവ.ഡോ. ജോണ്സണ് നീലനിരപ്പേല്‍, 7.30ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ.
17ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം അഞ്ചിന് സുറിയാനി കുര്‍ബാന, സന്ദേശം-ഫാ. മാത്യു വെണ്ണായിപ്പള്ളില്‍, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് സ്ലീവാവന്ദനം, തുടര്‍ന്ന് കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ആകാശ വിസ്മയം. 18ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന-ഫാ. മിഥുന് പനച്ചിക്കാല സിഎംഎഫ്, നാലിന് തിരുനാള്‍ റാസ-ഫാ. സ്കറിയ മോടിയില്‍. 6.15ന് പ്രസുദേന്തി വാഴ്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ. ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. 19ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന-ഫാ. വര്‍ഗീസ് ഇത്തിത്തറ പിഡിഎം, സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ. ഏബ്രഹാം പെരിയപ്പുറത്ത് എന്നിവര്‍ അറിയിച്ചു.
District News
ഉളിക്കല്‍: ഉളിക്കല്‍ ഉണ്ണിമിശിഹാ പള്ളിയിൽ ഇടവക തിരുനാളിന് ഇടവക വികാരി ഫാ. മനോജ് കിടാരത്തില്‍ കൊടിയേറ്റി. 11 വരെ വൈകുന്നേരം 3.30ന് ജപമാല, ആരാധന, വിശുദ്ധ കുർബാന തുടങ്ങിയ തിരുകർമങ്ങൾക്ക് ഫാ. ആൽബിൻ താന്നിനിൽക്കുംതടത്തിൽ, ഫാ. മാർട്ടിൻ പറപ്പള്ളിയാത്ത്, ഫാ. മാത്യു കൊട്ടുകാപ്പള്ളി, ഫാ. ജോസഫ് മഞ്ഞളാംകുന്നേൽ, ഫാ. ഐവിൻ തോട്ടപ്പള്ളിൽ, ഫാ. ജോസഫ് കുരിശുംമൂട്ടിൽ, ഫാ. സിജോ കണ്ണമ്പുഴ, ഫാ. ജിബിൻ മഠത്തിശേരി, ഫാ. ജിതിൻ വയലുങ്കൽ, ആർച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും.
എട്ടിന് രാത്രി ഏഴിന് കലാസന്ധ്യ, ഒന്‍പതിന് രാത്രി ഏഴിന് സാമൂഹിക നാടകം ചിറക് എന്നിവ ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ 10ന് വൈകുന്നേരം 6.30ന് പ്രദക്ഷിണം, സമാപന ആശീർവാദം. തുടർന്ന് ഫാ. ജിതിൻ വയലുങ്കൽ നയിക്കുന്ന ഗാനമേള. ഇന്നു രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. സമാപന ദിനമായ 11ന് രാവിലെ ഒന്‍പതിന് തിരുനാൾ കുർബാന, പ്രദിക്ഷിണം സമാപന ആശീർവാദം തുടർന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.